കേരളം

​ഗ്രീസ് ഇടുന്നതിനിടെ ജാക്കി തെന്നിമാറി; ബസിനടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി:  ജാക്കി തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു ഡ്രൈവര്‍ മരിച്ചു. കൊച്ചുകരിമ്പന്‍ ഇരുട്ടുതോട്ടില്‍ രാജു(54)വാണ് ബസിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിച്ചത്. 

ചൊവ്വാഴ്‌ച്‌ രാത്രി 10.30നായിരുന്നു സംഭവം. വൈകിട്ടു സര്‍വീസ്‌ കഴിഞ്ഞു വീടിനു സമീപം പാര്‍ക്ക്‌ ചെയ്‌ത ബസിന്റെ ടയര്‍ ഡ്രൈവറും കണ്ടക്‌ടറും ചേര്‍ന്നു മാറ്റി. അതിനുശേഷം കണ്ടക്‌ടര്‍ വീട്ടിലേക്കു പോയി. തുടർന്ന് ബസ് ജാക്കിയില്‍ നിര്‍ത്തി ഗ്രീസ്‌ ഇടുമ്പോഴാണ്‌ അപകടം.

ഇറക്കത്തിലായിരുന്ന ബസ്‌ ജാക്കി ഇളകിമാറിയതിനെത്തുടര്‍ന്നു പിന്നോട്ടുരുണ്ടു നീങ്ങുകയും രാജു ടയറിനടിയില്‍പ്പെടുകയുമായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍