കേരളം

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പത്തം​ഗ സംഘത്തിലെ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികൾ മുങ്ങിമരിച്ചു. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്. വനംവകുപ്പും പൊലീസും പ്രവേശനം നിഷേധിച്ചിരുന്ന സ്ഥലത്താണ് അപകടം നടന്നത്. 

പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇന്ന് വൈകിട്ട് 3.30 നാണ് എൽദോയും അബ്ദുൾ സലാമും അടക്കം പത്തം​ഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവര്‍ കുളിക്കാനിറങ്ങി അല്‍പ്പ സമയത്തിനകം വിദ്യാര്‍ഥികളില്‍ ചിലര്‍ സഹായം അഭ്യര്‍ഥിച്ച് ഓടിയെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു.  ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് അടക്കമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. 

വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം