കേരളം

വനിതാ മതിലിന് പണം ചെലവഴിക്കല്‍: മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കെ.സി ജോസഫ് എംഎല്‍എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നേരത്തെ, മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. 

സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവച്ച അമ്പതുകോടിയില്‍ നിന്നാണ് വനിതാ മതിലിന് ഫണ്ട് ചെലവാക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പണം സര്‍ക്കാര്‍ ചെലവഴിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി മുമ്പ് നിയമയഭയില്‍ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

നിയമസഭയില്‍ പറഞ്ഞതിന് വിപരീതമായി സത്യവാങ്മൂലം നല്‍കിയതിലൂടെ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി