കേരളം

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി ; ഇത്തവണ നീട്ടിയത് മണ്ഡല പൂജ വരെ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. അഞ്ചു ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയത്. ഇതോടെ മണ്ഡല പൂജ നടക്കുന്ന ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. 

നിരോധനാജ്ഞ തുടരണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. ഭക്തര്‍ക്ക് തടസ്സമില്ല, നാമജപത്തിനും വിലക്കില്ല. അതേസമയം പ്രകടനം, പ്രതിഷേധം തുടങ്ങിയ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്. തമിഴ്‌നാട്ടില്‍ നിന്നും മനിതി സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശബരിമലയിലേക്ക് വരുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു