കേരളം

' മാല എവിടെയെടാ?; ഒരുത്തനേയുംവിടരുത്'; അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി ബിജെപിയുടെ ഗുണ്ടായിസം: വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തരുടെയും പൊലീസിന്റെയും വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തരെയും പൊലീസിനെയും അസഭ്യ വര്‍ഷങ്ങളുമായി തടഞ്ഞുനിര്‍ത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്‍മാരോട് മാല എവിടെയെടാ എന്നും ഒരുത്തനേയും വിടരുത് എന്നും ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. 

അതേനേരത്ത് കടന്നു വന്ന പൊലീസിനെയും അക്രമകാരികള്‍ തടഞ്ഞു നിര്‍ത്തുകയും തെറിവിളിക്കുകയും ചെയ്യുന്നുണ്ട്. അവസാനം പൊലീസ് ചാടിയിറങ്ങി ലാത്തി വീശിയാണ് വാഹനം മുന്നോട്ടുകൊണ്ടുപോകുന്നത്. അപ്പോഴും അയ്യപ്പഭക്തര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പൊലീസിന് നേരെയുള്ള അരിശം തീര്‍ക്കാനായി മറ്റ് അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ തടയുന്നതും വീഡിയോയില്‍ കാണാം .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി