കേരളം

'600 കിലോ മീറ്റര്‍ മതിലിന് പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതില്‍ കെട്ടിയിരുന്നെങ്കില്‍ കപടനാടകത്തിന് തീരുമാനമായേനേ'

സമകാലിക മലയാളം ഡെസ്ക്

ര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടത്തുന്ന വനിത മതിലിനേയും ശബരിമലയിലെ സര്‍ക്കാരിന്റെ നിലപാടിനേയും പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ മനിതികള്‍ക്ക് തിരിച്ചുപോകേണ്ടിവന്ന സാഹചര്യത്തിലാണ് കളിയാക്കലുമായി എംഎല്‍എ രംഗത്തെത്തിയത്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്ററില്‍ മതില്‍ കെട്ടുന്നതിന് പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതില്‍ കെട്ടിയിരുന്നെങ്കില്‍ മൂന്ന് മാസമായി കണ്ടുകൊണ്ടിരിക്കുന്ന കപടനാടകത്തിന് തീരുമാനം ആകുമായിരുന്നു എന്നാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ബല്‍റാം കുറിച്ചത്. 

വി.ടി ബല്‍റാമിന്റെ ഫേയ്‌സ്ബുക് കുറിപ്പ്

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിന് പകരം നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ