കേരളം

മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ ഹൈക്കോടതി നിയോഗിച്ചത്. അതിനാല്‍ വിഷയത്തില്‍ സമിതി അഭിപ്രായം പറയണമെന്നും കടകംപളളി ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ഒടുവില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘം മലകയറാതെ മടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

 മനിതിസംഘത്തിന് ദര്‍ശനം അനുവദിക്കണോയെന്ന് ഹൈക്കോടതി നിരീക്ഷകസമിതി തീരുമാനിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞിരുന്നു.

യുവതീപ്രവേശ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷകസമിതിയുടെ നിലപാട്. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും സമിതി നിലപാട് സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം സര്‍ക്കാരോ പൊലിസോ നിരീക്ഷക സമിതിയെ അറിയിച്ചിട്ടില്ല. സമിതി പരിശോധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളാണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും നിരീക്ഷക സമിതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'