കേരളം

വിശ്വാസികള്‍ പമ്പ  മലിനമാക്കുമ്പോള്‍ അനുഭവിക്കുന്നത് മുഴുവന്‍പേരും; വിശ്വാസികളുടെ പ്രശ്‌നത്തില്‍ അവിശ്വാസികള്‍ മിണ്ടരുത് എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല: കുരീപ്പുഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിശ്വാസികളുടെ പ്രശ്‌നത്തില്‍ അവിശ്വാസി അഭിപ്രായം പറയേണ്ടെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍.ഗവ. വിമന്‍സ് കോളജില്‍ നടന്ന ഒഎന്‍വി സ്മൃതിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആളുകളെ വിശ്വാസി അവിശ്വാസിയെന്ന് തരം തിരിച്ച് കാണുന്നത് ശരിയല്ല. വിശ്വാസി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവിശ്വാസിയെ കൂടി ബാധിക്കുന്നുണ്ട്.

പമ്പാ നദി വിശ്വാസികള്‍ മലിനമാക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മുഴുവനാണ്. അതില്‍ വിശ്വാസിയും അവിശ്വാസിയും, യുക്തിവാദിയുമൊക്കെയുണ്ട്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി വയ്ക്കുമ്പോള്‍ അത് കേള്‍ക്കുന്നവരില്‍ വിശ്വാസികളും അവിശ്വാസികളുമെല്ലാമുണ്ട്.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം നടന്നപ്പോള്‍ മരിച്ചത് വിശ്വാസികള്‍ മാത്രമല്ല. എല്ലാ വിഷയത്തിലും എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിത്തിലെ നിലപാട് കൊണ്ട് ജ്വലിക്കുന്ന നക്ഷത്രമാണ് ഒഎന്‍വിയെന്നും കുരീപ്പുഴ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍