കേരളം

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ബിജെപി മുഖപത്രത്തിലെ കാര്‍ട്ടൂണ്‍: വിമര്‍ശനവുമായി പന്ന്യന്‍;അഹന്ത മൂത്ത സംഘപരിവാരങ്ങള്‍ കേരളത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ബിജെപി മുഖപത്രം ജന്‍മഭൂമിക്ക് എതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. സംഘപരിവാര്‍ എങ്ങിനെ ചിന്തിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് ജന്മഭൂമി പത്രം ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.നൂറ്റാണ്ടുകാലം മുമ്പ് സവര്‍ണാധിപത്യ കാലത്ത് അടിച്ചേല്‍പ്പിച്ചിരുന്ന ജാതി ചിന്തയുടെ പ്രാകൃത രൂപമാണത്.
ചെത്താന്‍ പോകേണ്ടവനെ അധികാരസ്ഥാനത്ത് കയറ്റിയത് തെറ്റ് എന്നാണ് പത്രം കാര്‍ട്ടൂണിലൂടെ വ്യക്തമാക്കിയതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ചാതുര്‍വര്‍ണ്യം നിലനിന്നകാലത്ത് ജാതി തിരിച്ചുള്ള പ്രവൃത്തി വിഭജനമായിരുന്നു. അധികാരം സവര്‍ണ്ണര്‍ക്ക് മാത്രം. ജനാധിപത്യ ഭരണക്രമം നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അന്നത്തെ ശക്തികളുടെ പുതിയ അവതാരങ്ങള്‍ വിളയാട്ടം തുടങ്ങിയിരിക്കുന്നു കേന്ദ്രഭരണത്തിന്റെ തണലില്‍ അഹന്തമൂത്തസംഘപരിവാരങ്ങള്‍ കേരളത്തെ പഴയ പ്രാകൃത കാലത്തേക്ക് തിരിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.സഖാവ് പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ജാതിപറഞ്ഞും തൊഴില്‍ പറഞ്ഞൂം അധിക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അതീവ ഗൗരവത്തോടെ കാണണം. ഇതിനെതിരെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ യോജിച്ചു മുന്നേറണം-അദ്ദേഹം പറഞ്ഞു. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ രാജഭരണത്തിന്റെയും ജന്മിനാടുവാഴിത്വത്തിന്റെയും ചിന്തയുമായി പ്രവര്‍ത്തിക്കൂന്ന സംഘപരിവാര്‍ ശക്തികളേയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ബി ജെ പി യേയും തിരിച്ചറിയുക. കേരളത്തെ ഭ്രാന്താലയം ആക്കിയ ചാതുര്‍വര്‍ണൃശക്തികളെ തിരിച്ചു കൊണ്ട് വരുവാന്‍ കേരളം അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം-അദ്ദേഹം കുറിച്ചു. 

മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയതിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണിലായിരുന്നു ജാതീയത വെളിവാക്കുന്ന തരത്തില്‍ ജന്‍മഭൂമി അവഹേളനം നടത്തിയത്. തെങ്ങുകയറേണ്ടവനെ പിടിച്ചു തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നായിരുന്നു കാര്‍ട്ടൂണ്‍. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ്  ഉയര്‍ന്നുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍