കേരളം

മുസ്ലീം ലീഗ്-പിഡിപി സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് ശബ്ദ സന്ദേശവുമായി മഅദനി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുസ്ലീം ലീഗ്-പിഡിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ശബ്ദ സന്ദേശവുമായി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി. കഴക്കൂട്ടത്തുണ്ടായ സംഭവത്തെ അപലപിക്കുന്നു. ചില അസ്വസ്ഥതകള്‍ ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നും മഅദനി ശബ്ദ സന്ദേശത്തില്‍ പറയുന്നു. 

ഈ ഫാസിസ്റ്റ് ഭീഷണിയുടെ സമയത്ത് കഴിയുന്നത്ര എതിര്‍ത്ത് നില്‍ക്കുന്ന പ്രസ്ഥാനമാണ് പിഡിപി. അതിനാല്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്ന രീതിയിലെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ബീമാ പള്ളിയില്‍ സംഘര്‍ഷം നടക്കുന്നു എന്ന നിലയിലെ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത് വ്യാജ വാര്‍ത്തയാണ്. 

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ പിഡിപിയുടെ ഭാഗമല്ല. തിരുവനന്തപുരം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുത് എന്ന് അഭ്യര്‍ഥിക്കുകയാണ്. പിഡിപി ഭീകര സംഘടനയാണ് എന്ന് ആരോപിക്കുന്നവര്‍ക്ക് മുതലെടുക്കുവാനുള്ള അവസരം ഉണ്ടാക്കരുതെന്നും ശബ്ദരേഖയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി