കേരളം

അഴീക്കോട്ട് ഉപതിരഞ്ഞെടുപ്പിന് ഷാജിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച് ജയരാജൻ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : കോടതിയിൽ തോറ്റതിന് കെ എം ഷാജി സാക്ഷികളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ഷാജിയുടെ പെരുമാറ്റം. കോടതിയിൽ മര്യാദയ്ക്കു കേസു നടത്താൻ കഴിയാത്തയാളാണു പുറത്തിറങ്ങി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്. അഴീക്കോട് എംഎൽഎ നുണപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ. 

അഴീക്കോട്ട് ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കാൻ ഷാജിക്കു ധൈര്യമുണ്ടോ എന്ന് ജയരാജൻ ചോദിച്ചു. ഉപതിരഞ്ഞെടുപ്പു നടന്നാൽ എൽഡിഎഫ് സ്ഥാനാർഥി പാട്ടുംപാടി ജയിക്കും. ഏഴുരാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കിയെപ്പോലെ അവസരവാദിയാണ് ഷാജിയെന്നും ജയരാജൻ പരിഹസിച്ചു. ക്രിസ്ത്യാനികളുടെ വീട്ടിൽ എത്തുമ്പോൾ ക്രിസ്തുവിന്റെ ലോക്കറ്റും ഹിന്ദുക്കളുടെ വീട്ടിലെത്തുമ്പോൾ ഗുരുവായൂരപ്പന്റെ ലോക്കറ്റും ധരിക്കുന്നയാളാണ് പാഷാണം വർക്കി.

ചില സ്ഥലത്തു ചെല്ലുമ്പോൾ ഷാജി ഇടത്തോട്ടും മറ്റു ചില സ്ഥലത്തെത്തുമ്പോൾ വലത്തോട്ടുമാണ് മുണ്ടുടുക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. പി ചന്ദ്രൻ അധ്യക്ഷത വഹിച്ച യോ​ഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ, ജയിംസ് മാത്യു എംഎൽഎ, എം വി നികേഷ്കുമാർ, തുടങ്ങിയവർ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത