കേരളം

നടി ലീനയുടെ ബ്യൂട്ടിപാർലർ വെടിവെയ്പു കേസ് നിർണായ വഴിത്തിരിവിൽ ; ഫോൺ ശബ്ദം രവി പൂജാരിയുടേത് ; നടിയെ വീണ്ടും ചോദ്യം ചെയ്തേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി കടവന്ത്രയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിലുണ്ടായ വെടിവെയ്പു കേസ് നിർണായ വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്ത‌ിരുന്നു. ഇവരിൽ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. 

കർണാടകയിലെ പല ബിസിനസുകാരെയും ബിൽഡർമാരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബർ മുതൽ രവി പൂജാരിയുടെ ഭീഷണികോളുകൾ വന്നിരുന്നതായി ലീന മരിയ പോൾ പൊലീസിനോട് പറഞ്ഞിരുന്നു. ലീന പരാതി നൽകുന്നതിനു മുൻപു തന്നെ ഷാഡോ പൊലീസ് ഇക്കാര്യത്തിൽ അന്വേൽണം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. 

ഇത്രയും ഭീമമായ തുക ലീന മരിയ പോളിൽ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയിൽ നിന്നു വീണ്ടും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷണ സംഘം കരുതുന്നു. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. 

ലീനയുടെ ‘നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടി സലൂണിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ പല ഉന്നതരുമായും ഇവർക്കുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. സിനിമാ നിർമ്മാണ മേഖലയിലുള്ള ചിലർക്ക് ഇവർ പണം പലിശയ്ക്കു നൽകിയിരുന്നതായും സൂചനയുണ്ട്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ബൈക്കിൽ എത്തിയ രണ്ടു പേർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. രണ്ടു പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ