കേരളം

മുഖ്യമന്ത്രി ആവര്‍ത്തിച്ച്  പറഞ്ഞതോടെ ആര്‍ത്തവത്തിന് അശുദ്ധിയില്ലാതായി; വലിയ വിപ്ലവമെന്ന് ശാരദക്കുട്ടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊതുവേദികളില്‍ നിരന്തരം ആര്‍ത്തവം എന്ന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചപ്പോള്‍ ആ വാക്ക് ഉച്ചരിക്കാന്‍ സമൂഹത്തിന് പേടിയും ലജ്ജയും ഇല്ലാതായെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി.  മുഖ്യമന്ത്രി ആര്‍ത്തവത്തെക്കുറിച്ച് നിരന്തരം സംസാരിച്ചതോടെ ആര്‍ത്തവത്തിന് അശുദ്ധിയില്ലാതായി. അത് വലിയവിപ്ലവമാണെന്നും കെഎസ്ടിഎ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി  'അറിവും അവബോധവും' സെമിനാറില്‍ പങ്കെടുത്ത് ശാരദക്കുട്ടി പറഞ്ഞു.  

സ്ത്രീകള്‍ ആര്‍ജിച്ച അറിവുകളൊന്നും ക്ലാസ്മുറിയില്‍ പഠിപ്പിച്ചതല്ല. അവര്‍ ജീവിതത്തില്‍നിന്ന് സ്വാംശീകരിച്ചവയാണ് അവയെല്ലാം. 
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെയോര്‍ത്ത് തലകുനിഞ്ഞുപോകുന്നു.  ഇത്രയുംനാള്‍ എന്താണ് വിദ്യാര്‍ഥികളെ പഠിപ്പിച്ചതെന്നും കേരളീയ സമൂഹം ഇത്രയേറെ സ്ത്രീവിരുദ്ധമായി മാറിയതെന്താണെന്നും അധ്യാപക സമൂഹം ചിന്തിക്കണം. ഹൈന്ദവ ശക്തികള്‍ നമ്മുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുകയാണ്. ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് അധ്യാപകര്‍ ഇതിന് മറുപടി നല്‍കണമെന്നും ശാരദക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര