കേരളം

വരന് ശബ്ദവൈകല്യം എന്ന് തിരിച്ചറിഞ്ഞത് അവസാന നിമിഷം; വിവാഹത്തില്‍ നിന്ന് പിന്മാറി യുവതി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പ്രതിശ്രുത വരന് ശബ്ദവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവസാന നിമിഷം യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. വിദേശത്തായിരുന്നു വരന്‍. നാട്ടിലെത്തിയപ്പോഴാണ് വരന്റെ ശബ്ദവൈകല്യം യുവതിയും വീട്ടുകാരും തിരിച്ചറിയുന്നത്. 

വിവാഹത്തിന് നാല് ദിവസം മുന്‍പായിരുന്നു വരന്‍ നാട്ടിലെത്തിയത്. വരന്റെ ഫോട്ടോ കണ്ടായിരുന്നു യുവതി വിവാഹത്തിന് സമ്മതിച്ചത്. ഞായറാഴ്ച ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ