കേരളം

അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ്; വ്യാജപ്രചാരണത്തിനതെിരെ പരാതിയുമായി എക്‌സൈസ് കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജ പ്രചാരണത്തിനെതിരെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രംഗത്ത്. നവമാധ്യമങ്ങള്‍ വഴിയായിരുന്നു ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിച്ചത്. ഇത് പ്രചരിപ്പിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് എക്‌സൈസ് കമ്മീഷണറുടെ പരാതി. സൈബര്‍ സെല്ലിനാണ് പരാതി നല്‍കിയത്.  

ഋഷിരാജ് സിംഗിന്റെ രൂപസാദൃശ്യമുള്ള ആളുടെ  ചിത്രം ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍