കേരളം

പട്ടാമ്പിയില്‍ എന്‍എസ്എസ് ക്യാംപിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എന്‍എസ്എസ് ക്യാംപിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പട്ടാമ്പി നടുവട്ടം ഗവണ്‍മെന്റ് ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിളയൂര്‍ നിമ്മിണികുളം സ്വദേശി റിസ്‌വാന്‍ ആണ് മരിച്ചത്. നരിപ്പറമ്പ് സ്‌കൂളിനു സമീപമുള്ള കുളത്തില്‍ ആണ് റിസ്‌വാന്‍ മുങ്ങി മരിച്ചത്.

തിരുവേഗപ്പുറ നരിപ്പറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആയിരുന്നു ക്യാംപ് നടന്നിരുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ക്യാമ്പംഗങ്ങള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് റിസ്‌വാന്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം. 

മറ്റുളള വിദ്യാര്‍ത്ഥികള്‍ ബഹളംവെച്ച് ആളുകളെ കൂട്ടി റിസ്‌വാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റിസ്‌വാനെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ക്യാംപ് പിരിച്ചുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു