കേരളം

യുവതിക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി ; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നടൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ :  യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.  തൃശൂർ മുണ്ടൂർ കൊള്ളന്നൂർ പൊമേറോ പോൾസണെ (29)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ അശോകപുരം സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.  

ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം മൂന്നു പേർ കൂടി കേസിൽ പ്രതികളാണ്. അശോകപുരം സ്വദേശിയായ അറുപത്തേഴുകാരൻ ഫെയ്സ് ബുക്കിലൂടെയാണ് ബ്യൂട്ടീഷ്യനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു. അതിനു മുമ്പ് ഇയാൾ 12,000 രൂപ യുവതിയുടെ അക്കൗണ്ടിൽ അടപ്പിച്ചിരുന്നു. 

പിന്നീട്  ഹോട്ടൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവ്. ഇങ്ങനെ ചെയ്യാതിരിക്കാൻ രണ്ടര ലക്ഷം രൂപ കൂടി വേണമെന്ന് പൊമേറോ അറിയിച്ചു. തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. 

പൊലീസിന്റെ നിർദേശപ്രകാരം പണം തരാമെന്ന്  പരാതിക്കാരൻ   പൊമേറോയെ അറിയിച്ചു. പണം വാങ്ങാനെത്തിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. കേസിൽ പ്രതികളായ ബ്യൂട്ടീഷ്യൻ അടക്കമുള്ളവർ കേരളം വിട്ടെന്നാണ് സൂചന. ചലച്ചിത്ര നിർമാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി