കേരളം

കമ്യൂണിസ്റ്റ് പോസ്റ്ററുകളില്‍ ഇനി റോസയും ; ആരാധ്യ ബിംബമാക്കി സിഎംപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോസ്റ്ററുകളില്‍ മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയ നേതാക്കളുടെ പടം നമുക്ക് സുപരിചിതമാണ്. ചെഗുവേര, ഫിഡല്‍ കാസ്‌ട്രോ തുടങ്ങിയവരെയും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇനി ഒരു വനിതയെ കണ്ടാല്‍ അമ്പരക്കേണ്ട. 

ജര്‍മ്മന്‍ വിപ്ലവ നായികയും തത്വചിന്തകയുമായ റോസ ലക്‌സംബര്‍ഗാണ് കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരാധ്യനായികയാകുന്നത്. റോസയെ പാര്‍ട്ടിയുടെ പ്രതീകമാക്കാന്‍ സിഎംപി ( സിപി ജോണ്‍ വിഭാഗം) തീരുമാനിച്ചു. 

ലെനിനോടൊപ്പം നില്‍ക്കുകയും, അതേസമയം വിമര്‍ശിക്കാന്‍ മടികാട്ടാതിരിക്കുകയും ചെയ്ത വനിതാനേതാവാണ് റോസ ലക്‌സംബര്‍ഗ്. സ്റ്റാലിനിസ്റ്റുകള്‍ക്ക് അനഭിമതയായ റോസ അങ്ങനെ കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമായ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ പോസ്റ്റര്‍ നായികയാവുകയാണ്. 

സിഎംപിയുടെ പോസ്റ്ററുകളില്‍ എംവി രാഘവനും സിപി ജോണിനുമൊപ്പം ഇനി റോസയുമുണ്ടാകും. സ്റ്റാലിനെ ഉപേക്ഷിക്കുമ്പോള്‍ പിന്നെയാര് എന്ന ചോദ്യമാണ് റോസയിലെത്തിച്ചതെന്ന് സിപി ജോണ്‍ പറഞ്ഞു. റോസ ജനാധിപത്യ കമ്യൂണിസത്തിന്റെ പ്രതീകമാണ്. നവചിന്തകള്‍ പ്രസരിപ്പിച്ച വിപ്ലവകാരിയാണെന്നും ജോണ്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി