കേരളം

കാര്‍ഷിക കടാശ്വാസം: അപേക്ഷകള്‍ ഫെബ്രുവരി 28 വരെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ ഫെബ്രുവരി 28 വരെ നല്‍കാം.  'സി' ഫാറത്തില്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പകര്‍പ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും നല്‍കണം.  അപേക്ഷയില്‍ ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്ക്കണം.  

റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴില്‍ കൃഷിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ, അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ബാങ്കില്‍ വായ്പ നിലനില്‍ക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്/ ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങളടങ്ങിയ സ്‌റ്റേറ്റ്‌മെന്റ് എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ