കേരളം

കേരളത്തിലെ നവോത്ഥാനത്തിന് എന്ത് കുഴപ്പമാണുള്ളത്?; വനിതാ മതിലില്‍ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വനിതാ മതില്‍ എന്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്ത് ചോദ്യങ്ങള്‍ തനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുണ്ടെന്നും അതിന് മറുപടി വേണമെന്നും വനിതാ മതിലിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. 

1. കേരളത്തിലെ നവോത്ഥാനത്തിന് എന്ത് കുഴപ്പമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്?

 2. വനിതാ മതിലിന്റെ ലക്ഷ്യമെന്താണ്?

3. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധമുള്ളതാണോ വനിതാ മതില്‍?

4. നവോത്ഥാന മതിലാണെങ്കില്‍ പുരുഷന്‍മാരെ ഒഴിവാക്കിയത് എന്തിനാണ്?

5. ചില ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാ മതില്‍ ഉണ്ടാക്കുന്നത് എന്തിനാണ്?

6. ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയുള്ള മതില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കില്ലേ?
7. ഈ മതില്‍ വര്‍ഗ്ഗസമരത്തിന് എതിരല്ലേ?

8. സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് പറയുകയും കോടതിയില്‍ മറിച്ചുള്ള സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തിനാണ്?

9. വനിതാ മതിലില്‍ നിര്‍ബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കുന്നതിന് സര്‍ക്കുലര്‍ ഇറക്കുന്നത് കള്ളക്കളിയല്ലേ?

10. കേരള സമൂഹത്തെ വര്‍ഗ്ഗീയവത്കരിച്ച മുഖ്യമന്ത്രിയെന്ന്  ചരിത്രം രേഖപ്പെടുത്തുമെന്ന് മനസിലാക്കാത്തത് എന്ത്?

 എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍