കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പുതുവല്‍സര ദിനത്തില്‍ ട്രെയിനുകള്‍ വൈകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവല്‍സര ദിനത്തില്‍ ട്രെയിനുകള്‍ വൈകും. കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം - മധുര അമൃതാ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. ഈ ട്രെയിന്‍ കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും. 

ചെന്നൈ  ഗുരുവായൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് അരമണിക്കൂറും, പാലക്കാട്  തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് മൂന്ന് മണിക്കൂറും മുംബൈ സിഎസ്ടി  തിരുവനന്തപുരം എക്‌സ്പ്രസ് 25 മിനിട്ടും കൊല്ലം  കായംകുളം സെക്ഷനില്‍ പിടിച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്