കേരളം

വനിതാ മതിലിന് ഐക്യദാര്‍ഢ്യം; ലണ്ടനില്‍ മനുഷ്യമതില്‍ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലണ്ടന്‍ നഗരത്തില്‍ മനുഷ്യമതില്‍. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നിലാണ് ലണ്ടന്‍ മലയാളികളുടെ നേതൃത്വത്തില്‍ മതില്‍ സംഘടിപ്പിച്ചത്. 

'ആര്‍ത്തവം ജീവനാണ് കുറ്റമല്ല', 'ക്ഷേത്രത്തില്‍ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിനു ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു' 'സുപ്രീം കോടതി വിധി മാനിക്കുക, പീഡനം അവസാനിപ്പിക്കുക' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ബ്രിട്ടന്റെ വിവധ ഭാഗങ്ങളിലുള്ളവര്‍ മനുഷ്യമതിലില്‍ അണിനിരന്നു.
 

(വിഡിയോ മുരളി വെട്ടത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം, വോട്ടിങ് മെഷീന്‍ കുളത്തിലെറിഞ്ഞു

ഉറപ്പിച്ചു, ഗംഭീര്‍ തന്നെ ഇന്ത്യന്‍ കോച്ച്?

വള്ളിച്ചെരിപ്പും 1000 രൂപയുമായി 12 വർഷം മുൻപ് വന്ന സ്ഥലം: നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഡിസ്നി ലാൻഡിൽ വിഘ്നേഷ്

ഇറാനില്‍ അവയവ കച്ചവടം; ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍

'നേപ്പാളും നെതര്‍ലന്‍ഡ്‌സും വമ്പന്‍മാരെ ഞെട്ടിക്കും'- ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്