കേരളം

സര്‍ക്കാര്‍ ദൗത്യം പ്രശംസനീയം; വനിതാമതിലില്‍ കെആര്‍ ഗൗരിയമ്മ വനിതാമതിലില്‍ കെആര്‍ ഗൗരിയമ്മ പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും.  മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണ് ഗൗരിയമ്മയെ വനിതാമതിലിലേക്ക് ക്ഷണിച്ചത്.സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്ന് ഗൗരിയമ്മ പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന ആമുഖത്തോടെയാണ് മന്ത്രി ജി സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞുതീരുമുമ്പെ താന്‍ വനിതാമതിലിനൊപ്പമുണ്ടാകുമെന്ന് ഗൗരിയമ്മയുടെ മറുപടിയും നല്‍കി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിന് സമീം എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. വനിതാമതിലിന് പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരന് കൈമാറി. 

അന്‍പത് ലക്ഷത്തോളം പേര്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു ഓരോദിവസം കഴിയുംതോറും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഓരോ കിലോമീറ്റര്‍ ദൂരത്തിലും വനിതാമതിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 620 പ്രവര്‍ത്തകരുണ്ടാകും. ഇതിന് സഹാകരമായി സംഘാടകസമിതിയുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും കര്‍മനിരതരായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു 

രാജ്യത്ത് തന്നെ ആദ്യമായാണ് സ്ത്രീകള്‍ മാത്രമായി ഇത്തരമൊരു മതില്‍ തീര്‍ക്കുന്നത്. പ്രധാനമായും മൂന്ന് മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നത്. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക, സ്ത്രീപുരഷ സമത്വം ഉറപ്പ് വരുത്തുക, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലഎന്നിവയാണിത്. ഈ മുദ്രാവാക്യങ്ങളോട് യോജിപ്പുള്ള സംഘടനകളെല്ലാം വനിതാമതിലിനൊപ്പം അണിചേരും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ