കേരളം

നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തു വച്ച മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്റെ ഒന്നര വസയസുള്ള ഏകമകന്‍ അഭിനവ് ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്. 

ചൊവ്വാഴ്ച വൈകിട്ടാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിയില്‍ നിലത്തുവീണ നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തുവച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു. മണ്ണെണ്ണ എടുത്തുവച്ചപ്പോള്‍ ഫോണ്‍ ബെല്‍ അടിക്കുന്നതു കേട്ട് അമ്മ അതെടുക്കാന്‍ പോയ സമയത്താണ് കുഞ്ഞ് അതെടുത്തു കുടിച്ചത്. 

വായിലും മൂക്കിലും മണ്ണെണ്ണ പോയി അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍