കേരളം

വിപ്പു ലംഘിച്ച് കോണ്‍ഗ്രസ് അംഗങ്ങളും എസ്ഡിപിഐയും പിന്തുണച്ചു; കൊണ്ടോട്ടിയില്‍ സിപിഎമ്മിന് അധ്യക്ഷ സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എസ്ഡിപിഐയുടെയും വിപ്പു ലംഘിച്ച കോണ്‍ഗ്രസ് അംഗങ്ങളുടെയും പിന്തുണയില്‍ കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിന്. മതേതര വികസന മുന്നണിയുടെ ബാനറില്‍ സിപിഎം അംഗം പി ഗീതയാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

40 അംഗങ്ങളില്‍ ഇരുപതു പേരാണ് പി ഗീതയ്ക്കു വോട്ടു ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി കെസി ഷീബയ്ക്ക് 19 വോട്ടു കിട്ടി. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.

ഡിസിസിയുടെ വിപ്പ് ലംഘിച്ച് പത്തില്‍ ഒന്‍പതു കോണ്‍ഗ്രസ് അംഗങ്ങളും ഗീതയ്ക്കാണ് വോട്ടു ചെയ്തത്. ഇതിനെത്തുടര്‍ന്ന് ഇവരെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'