കേരളം

സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം : മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകല്‍ പ്രചരിപ്പിച്ചു എന്ന മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി വൈശാഖിനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഐടി ആക്ട് 67 എ പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. 

സുഹൃത്തായ എം സ്വരാജ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുന്നതായി കാണിച്ചാണ് മാധ്യമപ്രവര്‍ത്തക ഷാനി ഡിജിപിക്ക് പരാതി നല്‍കിയത്. അപവാദ പ്രചരണം തന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ബാധിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി