കേരളം

കേന്ദ്രനയം ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുന്നത്:തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടമെടുക്കാനുളള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രധനകമ്മി കുറച്ചത് പൊതുമേഖലകളുടെ ഓഹരി വില്‍പ്പനയിലുടെയാണ്. ഒരു ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പനയിലുടെ നേടിയത്. ഇത് ഇടതുകാലിലെ മന്ത്് വലതുകാലിലേക്ക് മാറ്റുന്നതിന് തുല്യമാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. 


 ജിഎസ്ടിയുടെ ഗുണം ഏറ്റവുമധികം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്കാണ്. നോട്ടുനിരോധനം കമ്പോളത്തെ തകര്‍ത്തു. ജിഎസ്ടി കേരളത്തിന് ഗുണകരമാകുമെന്ന പൊതുധാരണ തെറ്റാണെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. 

പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും. 

മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്ത് കുടുംബാരോഗ്യപദ്ധതി നടപ്പിലാക്കും. തീരദേശ ആശുപത്രികളുടെ വികസനം സാധ്യമാക്കും. 

കാലാവസ്ഥ വ്യതിയാനം കേരളത്തിന് വെല്ലുവിളിയായി മാറുന്നതായും തോമസ് ഐസക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന