കേരളം

സാമൂഹ്യ സുരക്ഷയാകും ബജറ്റിന്റെ കേന്ദ്രബിന്ദു ; ജനക്ഷേമ  ബജറ്റെന്ന സൂചന നല്‍കി ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജനക്ഷേമ ബജറ്റായിരിക്കുമെന്ന സൂചന നല്‍കി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ബജറ്റ് സാധാരണക്കാര്‍ക്കൊപ്പമുള്ളതായിരിക്കും. സാമൂഹ്യ സുരക്ഷയാകും ബജറ്റിന്റെ കേന്ദ്രബിന്ദുവെന്നും ധനമന്ത്രി അറിയിച്ചു. സാമൂഹിക സുരക്ഷിതത്വത്തിന്റെ കവചം മലയാളികള്‍ക്ക് അനുഭവിപ്പിക്കുന്നതാകും ബജറ്റ്.

പുതിയ പദ്ധതി അനുവദിക്കുന്നത് വരുമാനത്തിന് അനുസരിച്ച് മാത്രം. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കും. ചെലവ് ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. സ്ത്രീ സൗഹൃദമായിരിക്കും ബജറ്റെന്നും മന്ത്രി സൂചിപ്പിച്ചു.  

കടമെടുക്കല്‍ പരിധി കൂട്ടാത്തത് സാമ്പത്തിക പ്രതിസന്ധിയായി. ധനക്കമ്മി മൂന്ന് ശതമാനം ആക്കാന്‍ പോലും സമ്മതിക്കുന്നില്ല. സംസ്ഥാനങ്ങളെ നിയന്ത്രിക്കുമ്പോഴും, സാമ്പത്തിക കാര്യത്തില്‍ കേന്ദ്രം അച്ചടക്കം പാലിക്കുന്നില്ലെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. 

ഇക്കുറി വെല്ലുവിളികള്‍ ഏറെയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിഗണിക്കാതെ പദ്ധതി പ്രഖ്യാപനങ്ങള്‍ കൊണ്ട് കാര്യമില്ല. ജിഎസ്ടി നടത്തിപ്പ് മെച്ചമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍