കേരളം

കെഎസ്ആര്‍ടിസിയില്‍ പ്രഫഷണലുകളെ നിയമിക്കും ; പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ :  കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയില്‍ പ്രഫഷണലുകളെ നിയമിക്കും. കെഎസ്ആര്‍ടിസിയെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ചുമതല ഏല്‍പ്പിക്കും. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

പ്രതിപക്ഷം വിമര്‍ശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ഒരു മന്ത്രിക്കും മുന്നോട്ടു പോകാനാവില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഉദ്ദിഷ്ട കാര്യസിദ്ധിക്കും സര്‍വൈശ്വര്യത്തിനുമായി പൊന്നുംകുടം വച്ചു തൊഴല്‍ വഴിപാടും മന്ത്രി നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി