കേരളം

മര്‍സൂഖിയുടെ വാര്‍ത്താസമ്മേളനം: തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ യുഎഇ പൗരന്‍ മര്‍സൂഖി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം നടത്താനിരിക്കേ, കോടതിയുടെ വിലക്ക്. ചവറ എംഎല്‍എ വിജയന്‍പിളളയുടെ മകനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി കരുനാഗപ്പളളി സബ്‌കോടതിയാണ് സ്റ്റേ ഉത്തരവിറക്കിയത്. തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു.

കുടിശ്ശിക പണം മുഴുവന്‍ ഉടന്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് മര്‍സൂഖി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വരെയാണ് പ്രശ്‌നം പരിഹാരത്തിന് മര്‍സൂഖി സമയം അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട സമയപരിധിക്കുളളില്‍ പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് മര്‍സൂഖി അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍