കേരളം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവായി പൊലീസ് ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങള്‍ പ്രതി ദിലീപീന് കൈമാറി. ദിലിപീന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദൃശ്യങ്ങള്‍ കൈമാറിയത്. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലിപീനു കൈമാറിയിട്ടുണ്ട്.

കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളുടേയും മറ്റ് രേഖകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളുമായാണ് ദിലീപ് കോടതിയെ സമീപിച്ചത്.

കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ ലഭിക്കാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്.

നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ സുപ്രധാനമായ രേഖകള്‍ പ്രതിയുടെ കൈയിലെത്തിയാല്‍ അത് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കുമെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയില്‍ സ്വീകരിച്ചത്.

കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണം. സ്ത്രീശബ്ദത്തിന്റെ ഉറവിടം ഏതെന്ന് വിശദപരിശോധന വേണമെന്നും ദിലീപിന്റെ അഭിഭാകന്‍ കോടതിയില്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'