കേരളം

അനാഥാലയത്തില്‍ ദളിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരപീഡനം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനാഥാലയത്തില്‍ ദളിത് വിദ്യാര്‍ഥിനിക്കെതിരെ ക്രൂരപീഡനമെന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. കുന്ദമംഗലത്തെ ബറാക് അനാഥാലയത്തിലാണ് പെണ്‍കുട്ടിക്ക് ക്രൂരപീഡനം അനുഭവിക്കേണ്ടി വന്നത്. സ്‌കൂളില്‍ കൗണ്‍സില്‍ നടത്തിയപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. സംഭവത്തെ തുടര്‍ന്ന് അനാഥാലയം നടത്തുന്നവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. 

അനാഥാലയത്തില്‍ രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് പെണ്‍കുട്ടി വൈകിയെത്തിയാല്‍ അനാഥായം അധികൃതരുടെ വീട്ടുജോലികള്‍ ഉള്‍പ്പെടെ ചെയ്യേണ്ടി വന്നതായും പെണ്‍കുട്ടി പറഞ്ഞു. പീഡനം സഹിക്കാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും സ്‌കൂള്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആത്മഹത്യയില്‍ നിന്നും പിന്‍മാറിയതെന്നും  പെണ്‍കുട്ടി പറഞ്ഞു. വീട്ടുജോലി ചെയ്യാനായി അനാധാലയത്തിലെ പെണ്‍കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താതെ ഒറ്റയ്ക്കാണ് എല്ലാ ചെയ്യിക്കുകയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. 

ചില്‍ഡ്രന്‍സ് ഹോം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന്  നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അനാഥാലയം അടച്ചുപൂട്ടിയിട്ടുണ്ട്. അനാഥാലയം നടത്തുന്ന സണ്ണിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി സണ്ണിയുടെ ഭാര്യ ഒളിവിലാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച  സ്ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ