കേരളം

കുരീപ്പുഴക്കെതിരായ ആക്രമണം ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്ണുത : കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണത്തെ അപലപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കാനം പ്രതിഷേധം അറിയിച്ചത്. 

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ അടിയുറച്ച നിലപാടെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് പുരോഗമന ആശയങ്ങളുടെ ശക്തനായ പോരാളിയായ കുരീപ്പുഴ. തങ്ങളുടെ ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് കവിക്കെതിരായ അക്രമത്തിന് കാരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധം അറിയിക്കുന്നു . പുരോഗമന ആശയങ്ങളുടെ ശക്തനായ പോരാളിയായ കുരീപ്പുഴ എന്നും ആര്‍എസ്എസിന്റെ ഫാസിസ്റ്റ് നയത്തിനെതിരെ അടിയുറച്ച നിലപാടെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ്. തങ്ങളുടെ ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് കവിക്കെതിരായ അക്രമത്തിന് കാരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു