കേരളം

അമ്മയുടെ കൈയില്‍നിന്ന് ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: അമ്മയുടെ കൈയില്‍നിന്ന് ഒന്നര വയസുകാരിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നു പരാതി. മുവാറ്റുപുഴ പെരുമറ്റത്ത് ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. 

പെരുമറ്റം ഫ്രഷ്‌കോള റോഡില്‍ വാടകയ്ക്കു താമസിക്കുന്ന ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകളായ ഇഷ ഫാത്തിമയെ ബൈക്കിലെത്തിയ അജ്ഞാതന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വീടിനു മുന്നില്‍ ബൈക്ക് വച്ച ശേഷം അയല്‍വാസികളുടെ വിവരങ്ങള്‍ ചോദിച്ചു വീടിന്റെ അകത്തു കയറിയ ഇയാള്‍ സുല്‍ഫത്തിന്റെ കയ്യിലിരുന്ന കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുല്‍ഫത്ത് ഒച്ചവച്ചു തടയാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഇവരെ തള്ളിവീഴ്ത്തിയ ശേഷം രക്ഷപ്പെട്ടു.

ഭയന്ന യുവതി വാതില്‍ അടച്ചുപൂട്ടി അകത്ത് ഇരുന്നു. ഏഴരയോടെ ഭര്‍ത്താവ് വന്ന ശേഷം കുടുംബം മൂവാറ്റുപുഴ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും