കേരളം

'കുരിപ്പുഴയെ ആക്രമിച്ചത് വടയമ്പാടിയെ പറ്റി പറഞ്ഞതു കൊണ്ടാണ്, അതുകൊണ്ടു മാത്രമാണ്'

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ടത് വടയമ്പാടിയെ കുറിച്ച്   സംസാരിച്ചതുകൊണ്ടാണെന്ന് സംഭവം റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് പോലെ ഒരു ഹിന്ദു വിരുദ്ധ പരാമര്‍ശവും കോട്ടുക്കല്‍ പ്രസംഗിച്ചപ്പോള്‍ കവി നടത്തിയിട്ടില്ല. എന്‍ എസ് എസിന്റെ പിന്തുണയോടെ ആര്‍ എസ് എസാണ് വടയമ്പാടിയിലെ ജാതി പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എന്ന് കവി പ്രസംഗിച്ചതാണ് അവിടെ കൂടിയ ആ സംഘടനുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത അരുണ്‍ ഗോവിന്ദക്കുറുപ്പ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കുരിപ്പുഴയ്‌ക്കെതിരായ അക്രമത്തിന് കാരണം ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള അപകീര്‍ത്തികരമായ പരമാര്‍ശമാണെന്ന് പ്രചാരണം വ്യാപകമായമായ പശ്ചാത്തലത്തിലാണ് അരുണിന്റെ കുറിപ്പ്. 


കുരീപ്പുഴ ശ്രീകുമാര്‍ ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യ്ത ഒരാളാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് എനിക്ക് ബോധ്യമായ ചില കാര്യങ്ങള്‍ പറയാനാണ് ഈ കുറിപ്പ്. കടയ്ക്കല്‍ കോട്ടുക്കല്‍ ത്രാങ്ങോട് വച്ച് കുരീപ്പുഴ ആക്രമിക്കപ്പെട്ടത് വടയന്പാടിയെ പറ്റി പറഞ്ഞത് കൊണ്ടാണ് , അത് കൊണ്ട് മാത്രമാണ്. ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് പോലെ ഒരു ഹിന്ദു വിരുദ്ധ പരാമര്‍ശവും കോട്ടുക്കല്‍ പ്രസംഗിച്ചപ്പോള്‍ കവി നടത്തിയിട്ടില്ല. പ്രസംഗം കേട്ട നിരവധി ആളുകളോടും കുരീപ്പുഴയോടും നേരിട്ട് ചോദിച്ച ശേഷമാണ് ഇതെഴുതുന്നത് -അരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കവി പറഞ്ഞത് നേരത്തെ പല സ്ഥലത്തും ഈ പറയുന്ന ചില പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം നടത്തിയിട്ടുണ്ട്. പക്ഷേ കോട്ടുക്കല്‍ പ്രസംഗിച്ചത് ജാതി മതില്‍ സമരത്തെ കുറിച്ചാണ്. നിരവധി കേള്‍വിക്കാരും അത് സാക്ഷ്യപ്പെടുത്തുന്നു. എന്‍ എസ് എസിന്റെ പിന്തുണയോടെ ആര്‍ എസ് എസാണ് വടയന്പാടിയിലെ ജാതി പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എന്ന് കവി പ്രസംഗിച്ചതാണ് അവിടെ കൂടിയ ആ സംഘടനുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത് . അതിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് അവര്‍ കവിയെ തടഞ്ഞത് ,ശേഷം അനിഷ്ട സംഭവങ്ങളുണ്ടായത്. പിറ്റേന്ന് രാവിലെ പത്ത് മണിവരെയും ഹിന്ദു ദൈവങ്ങളെ കോട്ടുക്കലില്‍ കുരീപ്പുഴ അവഹേളിച്ചു എന്നൊരു പ്രചരണം ഇല്ലായിരുന്നു. പത്ത് മണിക്ക് ശേഷം എഴുതി തയ്യാറാക്കിയ പരാതിയുമായി ചില ഹൈന്ദവ സംഘടന നേതാക്കള്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലെത്തുന്നു . പരാതിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു .ഇതാണ് സംഭവിച്ചത്- പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം