കേരളം

കെഎസ്ആര്‍ടിസി പ്രതിസന്ധി: വീണ്ടും ആത്മഹത്യ 

സമകാലിക മലയാളം ഡെസ്ക്

ബത്തേരി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആണ് ആത്മഹത്യ ചെയ്തത്. തലശ്ശേരി സ്വദേശി നടേശ് ബാബുവിനെയാണ് ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്ന നടേശ് ബാബുവിന്റെ മരണ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ ആറുമാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 63കാരിയായ തങ്കമ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ കെഎസ്ആര്‍ടിസിയില്‍
കുടിശ്ശിക വന്ന ശമ്പളവും പെന്‍ഷനും മാര്‍ച്ച് മാസത്തില്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ