കേരളം

സിപിഐ പരസ്യ വിമര്‍ശനങ്ങളിലൂടെ മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമ്മേളന കരട് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കരട് റിപ്പോര്‍ട്ടില്‍ സിപിഐയ്ക്ക് രൂക്ഷ വിമര്‍ശനം. സിപിഐ മുന്നണി മര്യാദ ലംഘിക്കുന്നുവെന്നും പരസ്യ വിമര്‍ശനങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടാനാണ് ശ്രമമെന്നും കരടില്‍ പറയുന്നു. കരട് റിപ്പോര്‍ട്ടിന്‍മേല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ നാളെയും ചര്‍ച്ച തുടരും.

സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പാര്‍ട്ടിയില്‍ മേല്‍ഘടകങ്ങളില്‍ വിഭാഗിത പൂര്‍ണായി അവസാനിച്ചിട്ടും കീഴ്ഘടകങ്ങളില്‍ നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐയ്‌ക്കെതിരെ സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയയര്‍ന്നിരുന്നത്. സിപിഐയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്നുള്ള അഭിപ്രായവും ഉയര്‍ന്നിരുന്നു. കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ സിപിഐയെ പുറത്താക്കി പകരം കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു