കേരളം

ആരാണെന്നാണ് വിചാരം?; സാഹിത്യോത്സവം സിപിഎം മേളയാക്കിയിട്ട് ന്യായം പറയുന്നോ?; സച്ചിദാനന്ദനെതിരെ കെ.സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് ചര്‍ച്ചകളില്‍ ഇടം നല്‍കരുത് എന്നു പറഞ്ഞ കവി സച്ചിദാനന്ദനെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ സച്ചിദാനന്ദന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. 

'സച്ചിദാനന്ദന്‍ ആരാണെന്നാ വിചാരിക്കുന്നത്. സാഹിത്യോല്‍സവം സി. പി. എം മേളയാക്കിമാറ്റിയിട്ട് ന്യായം പറയുന്നോ. ബി. ജെ. പി ബന്ധമുള്ളവരെ ചാനല്‍ചര്‍ച്ചക്കുപോലും വിളിക്കാന്‍ പാടില്ല പോലും. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇരുപതുലക്ഷം വാങ്ങി ധൂര്‍ത്തടിക്കുന്നതിന് ഒരു ഉളുപ്പും സച്ചിദാനന്ദാദികള്‍ക്കില്ല. ജനാധിപത്യം തൊട്ടുതീണ്ടിയില്ലാത്ത ഇത്തരക്കാരെ അധികകാലം കേരളം വെച്ചുപൊറുപ്പിക്കാന്‍ പോകുന്നില്ല'. എന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ സച്ചിദാനന്ദന് എതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രഗത്ത് വന്നിരുന്നു. സാഹിത്യോത്സവം ആരുടേയും കുത്തക അല്ല എന്നായിരുന്നു കണ്ണന്താനത്തിന്റെ വിമര്‍ശനം. 

ആര്‍എസ്എസ്-ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ സച്ചിദാനന്ദന്‍ പറഞ്ഞത്. ഇത് വിവാദമായതോടെ ജനാധിപത്യവിരുദ്ധരെ പങ്കെടുപ്പിക്കരുത് എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം നിലപാട് മയപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?