കേരളം

പുതിയ ദേവികുളം സബ്കലക്ടറിന്റെ മൂക്കിന് താഴെ നിയമലംഘനം: ഹരീഷ് വാസുദേവന്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമന് പകരം വന്ന പുതിയ മൂന്നാര്‍ (ദേവികുളം) സബ് കളക്ടര്‍ പ്രേംകുമാറിന്റെ മൂക്കിന് താഴെ നിയമം ലംഘിച്ചും, നേരത്തേ ശ്രീറാം നല്‍കിയ സ്‌റ്റോപ്പ് മെമ്മോ ലംഘിച്ചും റിസോര്‍ട്ട് നിര്‍മ്മാണം പൊടിപൊടിക്കുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഹൈക്കോടതി വിധി പോലും ലംഘിച്ച് പുതിയ സബ്കളക്ടര്‍ നിയമലംഘനത്തിനു മൗനാനുവാദം നല്‍കി കൂട്ട് നില്‍ക്കുകയാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പള്ളിവാസലില്‍ ഇപ്പോള്‍ പണിപൂര്‍ത്തിയായി വരുന്ന ഒരു റിസോര്‍ട്ടിന്റെ ചിത്രം സഹിതമാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രീറാം വെങ്കിട്ടരാമന് പകരം വന്ന പുതിയ മൂന്നാർ (ദേവികുളം) സബ് കളക്ടർ പ്രേംകുമാറിന്റെ മൂക്കിന് താഴെ നിയമം ലംഘിച്ചും, നേരത്തേ ശ്രീറാം നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചും റിസോർട്ട് നിർമ്മാണം പൊടിപൊടിക്കുന്നു. ബഹു.ഹൈക്കോടതി വിധി പോലും ലംഘിച്ച് പുതിയ സബ്കളക്ടർ നിയമലംഘനത്തിനു മൗനാനുവാദം നൽകി കൂട്ട് നിൽക്കുകയാണ്. പള്ളിവാസലിൽ ഇപ്പോൾ പട്ടാപ്പകൽ പണി പൂർത്തിയായി വരുന്ന ഒരു റിസോർട്ട് ആണ് ചിത്രത്തിൽ.

ഏത് ഉദ്യോഗസ്ഥൻ വന്നാലും മൂന്നാറിൽ നിയമം നടപ്പാക്കുമെന്ന് പറഞ്ഞ റവന്യു മന്ത്രി ശ്രീ.ചന്ദ്രശേഖരനോ ജില്ലയിലെ CPI ക്കാർക്കോ പോലും ഒരു പരാതിയുമില്ലല്ലോ. CPM കോൺഗ്രസ് ഇത്യാദികൾ നേരത്തേ തന്നെ നിയമലംഘനത്തിനു കൂടെയാണ് എന്നതുകൊണ്ട് അതിൽ പുതുമയില്ല.

മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കേൾക്കുന്നുണ്ടോ? മാധ്യമങ്ങളോ?
പ്രേംകുമാർ എലിയെ പിടിക്കുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ