കേരളം

സിപിഎം സംസ്ഥാന സമ്മേളനം തത്സമയം കാണാം ; ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ :  തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളന പരിപാടികൾ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണാം. പ്രവാസികളും തൃശൂരിലെത്താൻ കഴിയാത്ത പാർട്ടി പ്രവർത്തകർക്കും ഏറെ ആഹ്ലാദം നൽകുന്നതാണ് സമ്മേളന പരിപാടികൾ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണാനാകുമെന്ന വാർത്ത. സിപിഎം സംസ്ഥാന സമ്മേളന ഫേയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ്. 

നിലവില്‍ ഏരിയ സെമിനാറുകളും സ്വാഗതസംഘം ഓഫീസ് അങ്കണത്തിലെ കലാസന്ധ്യയുമാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. വരുംദിവസങ്ങളില്‍ മുഴുവന്‍ പരിപാടികളും ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ ലൈവാകുമെന്ന് സംഘാടകർ അറിയിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടനവും പൊതുസമ്മേളനവും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതുകൂടാതെ സമ്മേളനത്തിന്റെ വെബ്സൈറ്റിലും ലൈവ് നല്‍കാനുള്ള ഒരുക്കത്തിലാണ് സ്വാഗതസംഘം. facebook.com/cpimkeralastateconference എന്ന ഫേയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്താല്‍ പരിപാടികള്‍ തത്സമയം കാണാം. www.cpimkeralastateconference.com എന്നതാണ് സമ്മേളനത്തിന്റെ വെബ്സൈറ്റ് വിലാസം.


ഫെബ്രുവരി 22 മുതൽ 25 വരെയാണ് സിപിഐ എം സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കുന്നത്. സാംസ്‌കാരിക തലസ്ഥാനത്തെ ചുവപ്പിന്റെ പ്രൗഢിയിൽ അണിയിച്ചൊരുക്കാനുള്ള  തയ്യാറെടുപ്പിലാണ് സംഘാടകർ. ചെങ്കൊടികളും ചെന്തോരണങ്ങളും കൊണ്ട് തൃശൂർ ന​ഗരവും ദീപമാലകളാൽ തേക്കിൻകാട് മൈതാനവും ഇനി ചുവപ്പിൽ മുങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്