കേരളം

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : മട്ടന്നൂര്‍ എടയന്നൂരിനടുത്ത് തെരയൂരില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്. 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. 

ഇന്നലെ രാത്രി തെരൂരിലെ തട്ടുകടയില്‍ ചായ കുടുക്കുന്നതിനിടെ വാനിലെത്തിയ അക്രമിസംഘം ബോംബെറിയുകയും ശുഹൈബിനെയും കൂടെയുണ്ടായിരുന്നവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ട, ശുഹൈബിനെതിരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്