കേരളം

കരുനാഗപ്പള്ളിയില്‍ ഡിവൈഎഫ്‌ഐ-സിപിഐ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് ഡിവൈഎഫ്‌ഐ സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തേ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആദിനാട് വടക്ക് മാമ്പറ്റ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധച്ച് നടന്ന കെട്ട് കാള ഘോഷയാത്രയുടെ മറവിലാണ് ഇരു പാര്‍ട്ടികളിലും പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ മാമ്പറ്റ യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെളുത്തേരികിഴക്കതില്‍ സുജിത്ത് (24), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം വിശ്വാന്‍ഭരനുമാണ് പരുക്കേറ്റത്. ഇരുവരെയും കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞ് ഇരുവിഭാഗത്തേയും നോതക്കളും പ്രവര്‍ത്തകരും താലൂക്ക് ആശുപത്രിയില്‍ തടിച്ച് കൂടി.് കരുനാഗപ്പള്ളി് പൊലിസ് എത്തിയാണ് എത്തി സ്ഥതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. വിശ്വംഭരനെ മര്‍ദിച്ചത് കാണിച്ച് സിപിഐ കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഇതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സുജിത്തിനെ അറസ്റ്റ് ചെയ്തു സ്‌റ്റേഷനില്‍ കൊണ്ടുവന്ന  പൊലിസ് മര്‍ദിച്ചതായും ആരോപണവും ഉയരുന്നു. ഇത് സംബന്ധിച്ച് ഡിവൈഎഫ്‌ഐ നേതാവ് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംഭവം വിവാദമായതോടെ ഇരുവിഭാഗത്തിലേയും ഉന്നതന്മാര്‍ ഇടപ്പെട്ട് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതിന് മുമ്പും ഇവിടെ രണ്ട് ഇടകു പാര്‍ട്ടികലും തമ്മില്‍ പലതവണ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത