കേരളം

ക്രിസ്ത്യാനികളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട; മാണിക്കെതിരെ ആഞ്ഞടിച്ച് കാനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെ.എം മാണിക്കെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ. കേരള കോണ്‍ഗ്രസ് എം നെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട. സിപിഐ യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്നും കാനം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. 

സിപിഐ ദുര്‍ബലപ്പെട്ടെന്ന് ചില സ്‌നേഹിതര്‍ പ്രചരിപ്പിക്കുന്നു. സിപിഐ ദുര്‍ബലമായാല്‍ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ടെന്നും കാനം പറഞ്ഞു.

ബജെപിയെ എതിര്‍ക്കാന്‍ വേണ്ടത് ഇടത് പാര്‍ട്ടികളുടെ ഐക്യമാണ്. എന്നാല്‍ ഇടത് പക്ഷം ഇപ്പോള്‍ ദുര്‍ബലമാണ്. പലരേയും വേണ്ടെന്ന് പറയുന്നതിന് മുന്‍പ് ഇടത് പക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കണം. ബിജെപിക്കെതിരായ പോരാട്ടത്തിന് ആരെയും ജാതകം നോക്കി വേര്‍തിരിക്കേണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധാരണകള്‍ ഉണ്ടാക്കേണ്ട. സിപിഐ സ്വീക്കരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുബോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍