കേരളം

ബസ് ചാര്‍ജ് വര്‍ധന: സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധന ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി  വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ യാത്രക്കൂലി കൂട്ടേണ്ടി വരില്ലായിരുന്നു. യാത്രാ നിരക്ക് വര്‍ധിക്കുമ്പോഴൊക്കെ വിദ്യാര്‍ഥികളെ ഒഴിവാക്കുമായിരുന്നു. ഇതും ഈ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. നിരക്കു വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. 

മാര്‍ച്ച് ഒന്നുമുതലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടുക. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന്  എട്ട് രൂപയാകും.  മന്ത്രിസഭായോഗമാണ്  ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തത്.   വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ മാറ്റമില്ല. ഒരു രൂപയായി  തുടരും.  എന്നാല്‍ മിനിമം ചാര്‍ജിനുമുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധന ഉണ്ടാകും.   മൂന്നര വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടുന്നത്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന അപരാപ്തമാണെന്ന് ബസുടമകള്‍ പറഞ്ഞു.  മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ശക്തമായ സമരത്തിന് നിര്‍ബന്ധിതരാകുമെന്നും ബസുടമകള്‍ പറയുന്നു. തുടര്‍നടപടികള്‍ ആലോചിക്കാന്‍ നാളെ ബസുടമകള്‍ കൊച്ചിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍