കേരളം

ഭാര്യയുടെ പേരിലുള്ള സ്വത്തുവിവരം മറച്ചുവെച്ചു; കോടിയേരി്‌ക്കെതിരെ പരാതിയുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ബിജെപി. 20ll ല്‍ തിരഞ്ഞെടുപ്പു കാലത്തും 2015ല്‍ ഗവര്‍ണര്‍ക്കും സമര്‍പ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്ങ് മൂലങ്ങളിലാണ് പൊരുത്തക്കേടെന്നാണ് ബിജെപിയുടെ ആരോപണം. ജനപ്രാതിനിധ്യ നിയമ പ്രകാരം 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ലോകായുക്ത നിര്‍ദ്ദേശപ്രകാരമാണ് 2015ല്‍ ഗവര്‍ണര്‍ക്ക് കോടിയേരി സത്യവാങ്മൂലം നല്‍കിയതെന്ന് ബിജെപി.

ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ യഥാര്‍ഥ മൂല്യം സത്യവാങ്ങ്മൂലത്തില്‍ മൂല്യം  കുറച്ചു കാണിച്ചുവെന്നും ആരോപണമുണ്ട്. 2014ല്‍ 45 ലക്ഷം രൂപയ്ക്ക് ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റു. ഈ തുകയെ പറ്റി 2015 ല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കള്ളപ്പണം വെളുപ്പിക്കാനാണ് ഈ ഭൂമി ഇടപാട് നടത്തിയത് എന്നും എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍