കേരളം

മന്ത്രി സുനില്‍കുമാര്‍ പിണറായിയുടെ ഏജന്റ്: സിപിഐ കോട്ടയം ജില്ലാ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇടുക്കി ജില്ലാ സമ്മേളനനത്തിന് പിന്നാലെ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലും കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം. സുനില്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തി. മുന്നണി സംവിധാനം സിപിഎമ്മിന് ആവശ്യമുള്ളപ്പോള്‍ മാത്രം എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. 

നേരത്തെ ഇടുക്കി ജില്ലാ സമ്മേളനത്തിലും സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങുപോലെയാണ് എന്നായിരുന്നു ഇടുക്കി ജില്ലാ സമ്മേളനത്തിലെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍