കേരളം

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോണ്‍ കെണിക്കേസില്‍ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോടും ഹര്‍ജിക്കാരോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാരിക്ക് പൊതുതാത്പര്യമില്ലെന്നും വിലാസം തെറ്റാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

അതേസമയം മന്ത്രിക്കെതിരായ ഹര്‍ജി പിന്‍വലിച്ച യുവതിയുടെ നടപടി സ്്ത്രീകള്‍ക്ക് ഒട്ടാകെ മാനക്കോടായതുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കക്ഷിചേരാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും സര്‍ക്കാര്‍ അഭിഭാഷകനും അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് അടുത്തമാസം അഞ്ചിന പരിഗണിക്കും

ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളപ്പോള്‍ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കി. കേസിന്റെ മുന്‍ഗണന ക്രമവും മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍