കേരളം

മലപ്പുറം വട്ടംകുളത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

എടപ്പാള്‍: മലപ്പുറത്ത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് നേരെ സംഘപരിവാര്‍ ആക്രമണം. സിപിഎം വട്ടംകുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പി.പി കൃഷ്ണന് നേരെയാണ് ആര്‍എസ്എസുകാരെന്ന് ആരോപിക്കപ്പെടുന്ന സംഘം ആക്രമണം നടത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി വൈകി വീട്ടിലേക്ക് പോകുംവഴി കുറ്റിപ്പാല സെന്ററില്‍ വെച്ച് മാരുതി റിറ്റ്‌സ് കാറില്‍ എത്തിയ ഒരുകൂട്ടം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 

നേരത്തെ പറക്കോട്ട കാവിലെ വേലയോട് അനുബന്ധിച്ച് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. ആക്രമണത്തില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ കൃഷണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരേയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. കൃഷ്ണനെ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തേയും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണം അഴിച്ചുവിട്ടിട്ടുണ്ടെന്ന് കൃഷ്ണന്‍ സമകാലിക മലയാളത്തോട് പ്രതികരിച്ചു.

കൃഷ്ണന്‍ ആശുപത്രിയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു