കേരളം

ഷുക്കൂര്‍ വധത്തില്‍ സിപിഎം ബന്ധം ശരിവച്ച് എ.എന്‍ ഷംസീര്‍; കൊലപാതകം ഒരു മാസ് സൈക്കോളജിയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുസ്‌ലിം സീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറുനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പങ്ക് ശരിവച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എംഎല്‍എ. ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂരില്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വെട്ടേറ്റു മരിച്ച സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ചര്‍ച്ചയിലായിരുന്നു ഷംസീറിന്റെ വെളിപ്പെടുത്തല്‍. 

കോണ്‍ഗ്രസോ ഒരു മുസ്‌ലിം സഹോദരനോ ആണോ നിങ്ങളുടെ ശത്രു എന്ന പരിശോധന നടത്തുകയും അവിടെ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതേറ്റുപറയുകയും കുറ്റക്കാരെ ശിക്ഷിച്ചുവെന്ന് ഉറപ്പുവരുത്തി പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യത സിപിഎമ്മിന് ഇല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഷംസീര്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.

ഷുക്കൂര്‍ കേസില്‍ ഞങ്ങള്‍ ഞങ്ങള്‍ക്കു ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ. അതൊരു പ്ലാന്‍ഡ് മര്‍ഡര്‍ ഒന്നുമല്ല. അതങ്ങ് സംഭവിച്ചു പോയതാണ്. ഒരു മാസ് സൈക്കോളജിയാണ്. ജനക്കൂട്ടം ആക്രമിച്ച സംഭവമാണ്. ഞങ്ങളത് ന്യായീകരിക്കാന്‍ വന്നിട്ടില്ല. ഞങ്ങളാ സംഭവം ഇല്ലാന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് ബന്ധമില്ലാന്ന് പറഞ്ഞിട്ടുമില്ല, ഷംസീര്‍ പറഞ്ഞു. 

ഷംസീറിന്റ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് രംഗത്തെത്തി.ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം കണ്ടെത്തുന്ന സ്‌പെഷല്‍ ഫണ്ട് നിയമവിരുദ്ധമാണെന്നും കണ്ടുകെട്ടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം