കേരളം

കാഴ്ചയില്ലാത്ത സഹപാഠിയെ സിനീയേഴ്‌സിനെതിരെ കേസ് കൊടുക്കാന്‍ സഹായിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി കൊടുത്ത കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിയെ സഹായിച്ചതിന്റെ പേരില്‍ സീനിയേഴ്‌സ് മര്‍ദിച്ചെന്ന് ലോ കോളജ് വിദ്യാര്‍ത്ഥിയുടെ പരാതി. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിലെ വിദ്യാര്‍ത്ഥിയായ തൃശൂര്‍ സ്വദേശി വിനീതാണ് പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനമെറ്റ് പരിക്കേറ്റ വിനീത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ 15 ന്‌സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് താമസിക്കുന്ന യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ റൂമില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് വിനീത് പറയുന്നു. 


സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് കൊടുത്ത കാഴ്ച ഇല്ലാത്ത വിദ്യാര്‍ത്ഥിയെ സഹായിച്ചതാണ്  ഇവര്‍ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നും വിനീത് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് ഇവരുടെ പതിവെന്നും വിനീത് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു